റിലീസ് ചെയ്ത് ഏഴാം ദിവസം നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ച് ഷാജി പാപ്പനും പിള്ളേരും. നിർമാതാവായ വിജയ് ബാബു തന്നെയാണ് ഇക്കാര്യം ഔഗ്യോഗികമായി സ്ഥിരീകരിച്ചത്.
ജയസൂര്യയുടെ കരിയറിലെ ആദ്യ നൂറ് കോടിയാണിത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിളളിയുമായിരുന്നു സിനിമയുടെ നിർമാണം. ഫ്രൈഡേ ഫിലിംസിന്റെയും ആദ്യ നൂറ് കോടി ചിത്രമാണിത്.
റിലീസിന് മുൻപ് തന്നെ 3.40 കോടിയുടെ പ്രീ-റിലീസ് ബിസിനസ് സ്വന്തമാക്കിയ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കേരളത്തിൽനിന്നും 5.9 കോടിയാണ് കളക്ഷനായി നേടിയത്. സമീപകാലത്ത് മലയാള സിനിമയ്ക്ക് ലഭിച്ച കൂടിയ തുക കൂടിയാണിത്.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ എപിക് ഫാന്റസി സിനിമയായാണ് ഒരുങ്ങിയിരിക്കുന്നത്. ഭൂതം, ഭാവി, വർത്തമാനം എന്നിങ്ങനെ മൂന്നു കാലങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.